RESOURCE


ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. വടക്കന്‍ അക്ഷാംശം 8° 17' 30" നും 12° 47'40" നും ഇടയ്ക്കും കിഴക്കന്‍ രേഖാംശം 74° 27'47" നും 77° 37'12" നും ഇടയ്ക്കുമായി ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നു. കിഴക്ക് തമിഴ്‌നാട്, വടക്ക് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. മലയാളഭാഷ സംസാരിക്കുന്ന ജനങ്ങള്‍ താമസിക്കുന്ന (നാഗര്‍ കോവില്‍, കന്യാകുമാരി താലൂക്കുകള്‍ ഒഴികെയുള്ള) തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, ദക്ഷിണ കര്‍ണ്ണാടകത്തിലെ കാസര്‍ഗോഡ് താലൂക്ക് എന്നീ പ്രദേശങ്ങള്‍ ചേര്‍ത്ത് 1956-ലാണ്‌ ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപവത്കരിച്ചത്.
പ്രത്യേകതകള്‍
വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയാണ്‌ മറ്റു പ്രധാന നഗരങ്ങള്‍. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.
വികസനം
1950കളില്‍ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയില്‍ വന്‍മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.
വിവിധ സാമൂഹിക മേഖലകളില്‍ കൈവരിച്ച ചില നേട്ടങ്ങള്‍ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട്. 91% സാക്ഷരതയാണ്‌ അതിലൊന്ന്. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കാണ്‌.
നദികള്‍
44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികള്‍ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തില്‍ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയില്‍ ഒഴുകുന്നു. കേരളത്തിലെ നദികള്‍ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാര്‍ ആണ്. കേരളത്തില്‍ നദികളെ ആശ്രയിച്ചായിരുന്നു ആദിമകാലത്തില്‍ ഗതാഗതം നടന്നിരുന്നത്.
വൈദ്യുത പദ്ധതികള്‍
കേരളത്തിലെ പ്രധാന നദീജല പദ്ധതികള്‍.
ജലവൈദ്യുത പദ്ധതികള്‍ ജില്ല ബന്ധപ്പെട്ട നദികൾ
പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ
ശെങ്കുളം ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ
പന്നിയാര്‍ ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ
നേര്യമംഗലം ജലവൈദ്യുത പദ്ധതി ഇടുക്കി മുതിരപ്പുഴ
ഇടുക്കി ജലവൈദ്യുത പദ്ധതി ഇടുക്കി ചെറുതോണി നദി
*ഇടമലയാര്‍ ജലവൈദ്യുത പദ്ധതി എറണാകുളം ഇടമലയാര്‍
പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി തൃശൂര്‍ ഷോളയാര്‍
കുറ്റ്യാടി ജലവൈദ്യുത പദ്ധതി വയനാട് കുറ്റ്യാടിപ്പുഴ
കല്ലട ജലവൈദ്യുത പദ്ധതി കൊല്ലം കല്ലടനദി
മഴക്കാലം
ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്: ഇടവപ്പാതി, തുലാവര്‍ഷം. പിന്നെ വേനല്‍ മഴയും.
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000മി.ലിറ്ററോളം മഴകിട്ടാറുണ്ട്. മഴവെള്ളത്തിന്റെ 70 ശതമാനത്തോളം കടലിലേക്ക് ഒഴുകി നഷ്ടപ്പെടുന്നു.
ഇടവപ്പാതി
ഇടവപ്പാതി അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം പൊതുവേ കാലവര്‍ഷം എന്ന പേരിലും പരാമര്‍ശിക്കപ്പെടുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവം പകുതിയില്‍ മഴ ആരംഭിക്കുന്നതു കൊണ്ട് ഇടവപ്പാതി എന്നു വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത.

No comments:

Post a Comment